മാലൂർ: മന്ത്രി എ.സി.മൊയ്തീൻ 10-ന് നാലരയ്ക്ക് മാലൂർ മരുവഞ്ചേരി അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് പി.അശോകൻ അധ്യക്ഷതവഹിക്കും.
ഭാഗവതസപ്താഹയജ്ഞം
മാലൂർ: അരിങ്ങോട്ടില്ല വൈരീഘാതകൻ ഭഗവതിക്ഷേത്രത്തിൽ ഭാഗവതസപ്താഹയജ്ഞം 15 മുതൽ 22 വരെ നടക്കും. കാലടി ശങ്കരനാരായണൻ നമ്പൂതിരിപ്പാടാണ് യജ്ഞാചാര്യൻ. കാഞ്ഞിലേരി കാറോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഭാഗവതസപ്താഹയജ്ഞം 22 മുതൽ 29 വരെ നടക്കും. കൊയിലാണ്ടി ശ്യാമ രാധാശ്രമത്തിലെ സ്വാമിനി ഗിരിജാഭായ് ആണ് യജ്ഞാചാര്യ. 22-ന് വൈകീട്ട് കലവറനിറയ്ക്കൽ ഘോഷയാത്ര നടക്കും.
പ്രഭാഷണവും കവിതാസായാഹ്നവും
മാലൂർ: മുതുകുറ്റിപ്പൊയിൽ ഗ്രാമീണ വായനശാലയും പുരോഗമന കലാസാഹിത്യസംഘം കാഞ്ഞിലേരി യൂണിറ്റും കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയുടെ 100-ാം വാർഷികത്തോടനുബന്ധിച്ച് പ്രഭാഷണവും കവിതാസായാഹ്നവും നടത്തും. ഞായറാഴ്ച വൈകീട്ട് നാലിന് മുതുകുറ്റിപ്പൊയിൽ ഗ്രാമീണവായനശാലാ ഹാളിൽ ഡോ. കുമാരൻ വയലേരി മുഖ്യപ്രഭാഷണം നടത്തും.
അനുശോചിച്ചു
ഇരിക്കൂർ: കൂടാളി ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.പ്രഭാകരന്റെ നിര്യാണത്തിൽ അഞ്ചാംവാർഡ് ഗ്രാമസഭായോഗം അനുശോചിച്ചു. വാർഡംഗം കെ.വി.കൃഷ്ണൻ അധ്യക്ഷതവഹിച്ചു. എ.കെ.സതീശൻ, കെ.ഷീനു, എ.കെ.മുകുന്ദൻ, കെ.ഗോപാലൻ, പി.കെ.ശ്രീധാരൻ, കെ.വി.ഗോപാലൻ എന്നിവർ സംസാരിച്ചു.