കണ്ണൂർ: റവന്യൂ ജില്ലാ കലോത്സവവേദിക്ക് സമീപം യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം. വിദ്യാഭ്യാസമന്ത്രിയുടെ കോലംകത്തിച്ചു. പ്രധാന വേദിയായ മുനിസിപ്പൽ ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലാണ് പ്രതിഷേധം നടത്തിയത്. വയനാട്ടിൽ വിദ്യാർഥിനി ക്ലാസ്‌മുറിയിൽ പാമ്പുകടിയേറ്റ് മരിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി രാജിവെയ്ക്കണം എന്നാവശ്യപ്പെട്ടാണ് കോലംകത്തിച്ചത്. പ്രതിഷേധപ്രകടനം സ്കൂളിനുമുന്നിൽ പോലീസ് തടഞ്ഞു. യുവമോർച്ച നേതാക്കളായ ബിജു എളക്കുഴി, സി.സി.രതീഷ് തുടങ്ങിവർ നേതൃത്വംനൽകി. പോലീസ് പ്രവർത്തകരെ അറസ്റ്റുചെയ്ത് നീക്കി.