കണ്ണൂർ: പാൽഗുണമേന്മ ജാഗ്രതായജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം എ.ഡി.എം. ഇ.പി.മേഴ്‌സി നിർവഹിച്ചു. പാലിന്റെയും പാലുത്‌പന്നങ്ങളുടെയും ഗുണനിലവാരം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ക്ഷീരവികസനവകുപ്പാണ് നവംബർ ഒന്നുമുതൽ 2020 ജനുവരി 31 വരെ യജഞം നടത്തുന്നത്.
ഇരിവേശി ക്ഷീരോത്‌പാദക സഹകരണസംഘം പ്രസിഡന്റ് ടി.പ്രകാശൻ അധ്യക്ഷത വഹിച്ചു. കെ.മാധവൻ, കെ.കെ.ജയരാജൻ, രാജശ്രീ കെ.മേനോൻ, എസ്.ടി.ജയ്‌സൺ, കെ.കെ.അനിൽബാബു, എം.വി.രജീഷ്‌കുമാർ എന്നിവർ സംസാരിച്ചു.