മയ്യിൽ: നണിയൂർനമ്പ്രം വിദ്യാപോഷിണി വായനശാല, മുല്ലക്കൊടി സി.ആർ.സി. വായനശാല, കണ്ടക്കൈ ശ്രീജാദവേദഗുരു മെമ്മോറിയൽ വായനശാല, ഞാറ്റുവയൽ എ.കെ.ജി. വായനശാല, കയരളം ഒറപ്പടി യുവജന ഗ്രന്ഥാലയം, കിളിയളം പി.കെ.കുഞ്ഞിക്കണ്ണൻ സ്മാരക വായനശാല എന്നിവയ്ക്ക്‌ പ്രളയത്തിൽ കനത്ത നാശമുണ്ടായി. ഒട്ടേറെ പുസ്തകങ്ങൾ, വീക്കിലികൾ, പത്രക്കെട്ടുകൾ, ഇൻവെർട്ടറുകൾ, ഫർണിച്ചർ, സൗണ്ട് ബോക്സ്, ചെസ് ബോർഡുകൾ, കാരംസ് എന്നിവയാണ് നശിച്ചവയിലുള്ളത്.

പഠനോപകരണങ്ങൾ നൽകും

മയ്യിൽ : പാവന്നൂർ എൽ.പി. സ്കൂൾ, കണ്ടക്കൈ കൃഷ്ണവിലാസം എ.എൽ.പി. സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങൾ ഡി.വൈ.എഫ്.ഐ. കണ്ടക്കൈ മേഖലാ കമ്മിറ്റി നൽകുമെന്നറിയിച്ചു.

ശുചീകരിച്ചു

അഞ്ചരക്കണ്ടി : വെള്ളംകയറി മുഴുവൻ മലിനമായ ക്ലാസുമുറികൾ ശുചീകരിച്ചു. മാലിന്യം നിറഞ്ഞ തലശ്ശേരി ഹെർമൻ ഗുണ്ടർട്ട് സ്കൂൾ ക്ലാസ് മുറികളാണ് വെളിച്ചം സോഷ്യൽ വെൽഫെയർ ക്ലബ്ബ് അംഗങ്ങൾ ശുചികരിച്ചത്. ധർമടം ദുരിതാശ്വാസ ക്യാമ്പിൽ അന്നദാനവും നടത്തി. പ്രസിഡന്റ് എ.നിഷാം, സെക്രട്ടറി എം.കെ.പ്രവീൺ, ടി.സുജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.