കണ്ണൂർ: ഇരിട്ടി, മട്ടന്നൂർ, പാനൂർ താലൂക്ക് ആസ്പത്രികളിൽ മെഡിക്കൽ ഓഫീസർമാരുടെ ഒഴിവുണ്ട്. എം.ബി.ബി.എസ്. യോഗ്യതയും ടി.സി.എം.സി. രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുമുള്ളവരായിരിക്കണം. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10-ന് കണ്ണൂർ നാഷണൽ ഹെൽത്ത് മിഷൻ ഓഫീസിൽ. ഫോൺ: 0497 2709920.

ഒഴിവാക്കി

കണ്ണൂർ : കോൺഗ്രസ് (എസ്) ജില്ലാ കമ്മിറ്റി 15-ന് നടത്താനിരുന്ന സ്വാതന്ത്ര്യസംരക്ഷണ പ്രതിജ്ഞാദിന പരിപാടികൾ വേണ്ടെന്നുവെച്ചതായി ജില്ലാ പ്രസിഡന്റ് കെ.കെ.ജയപ്രകാശ് അറിയിച്ചു.

ബധിരർക്ക് സൗജന്യ

പെ്യിന്റിങ് പരിശീലനം

കണ്ണൂർ: ജില്ലാ ബധിരമൂക അസോസിയേഷനും ഏഷ്യൻ പെയ്ന്റ്സും ജില്ലയിലെ 30 ബധിരർക്ക് സൗജന്യ പെയിന്റിങ് പരിശീലനം നൽകും. ഒരാഴ്ചത്തെ പരിശീലനത്തിൽ യൂണിഫോം, ഭക്ഷണം എന്നിവ സൗജന്യമായി നൽകും. വാട്‌സാപ്പ്‌: 7025351882.

മെഡിക്കൽ പരിശോധനയും ക്ലാസും

കണ്ണൂർ : സ്പോർട്‌സ് കൗൺസിൽ കൗൺസിലിന് കീഴിലുള്ള പരിശീലകർക്ക് സൗജന്യ സ്പോർട്‌സ് മെഡിസിൻ ക്ലാസും മെഡിക്കൽ പരിശോധനയും സംഘടിപ്പിക്കും. 24-ന് രാവിലെ 10ന് സ്പോർട്‌സ് കൗൺസിൽ ഹാളിൽ സ്പോർട്‌സ് മെഡിസിനെക്കുറിച്ചുള്ള ക്ലാസുകളും 25-ന് രാവിലെ 10ന് കായികതാരങ്ങൾക്കുള്ള പരിശോധനയുമാണ് നടത്തുക. ആംസ്റ്റർ മിംസുമായി ചേർന്ന് നടക്കുന്ന ക്യാമ്പിൽ സ്പോർട്‌സ് മെഡിസിനിൽ പ്രാവീണ്യമുള്ള ഡോക്ടർമാർ പങ്കെടുക്കും. രണ്ടുമണിക്കുശേഷം ആയുർവേദ മെഡിസിനെസംബന്ധിച്ചും ക്ലാസുകളുണ്ടാവും.

പരിശീലനം മാറ്റി

കണ്ണൂർ : ഹരിതകേരളം മിഷൻ വിവിധ ബ്ലോക്കുകളിൽ 16 മുതൽ നടത്താനിരുന്ന ഹരിത നിയമാവലി പരിശീലനം മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഹരിതകേരളം ജില്ലാ മിഷൻ കോ ഓർഡിനേറ്റർ അറിയിച്ചു.

ഉദ്യോഗാർഥികൾക്ക് നേരിട്ട് നിയമനശുപാർശ

കണ്ണൂർ : പി.എസ്.സി.യുടെ നിയമനശുപാർശ ഉദ്യോഗാർഥികൾക്ക് നേരിട്ട് നൽകുന്ന സംവിധാനം ജില്ലയിൽ തുടങ്ങി. പി.എസ്.സി. അംഗം ജി.രാജേന്ദ്രൻ ഉദ്ഘാടനംചെയ്തു. പി.എസ്.സി. ജില്ലാ ഓഫീസർ എം.ശ്രീനാഗേഷ്, അണ്ടർ സെക്രട്ടറിമാരായ മുകേഷ് പരുപറമ്പത്ത്, കെ.സി.രാജീവൻ എന്നിവർ സംസാരിച്ചു.

റേഷൻകാർഡ് വിതരണം

കണ്ണൂർ : അക്ഷയകേന്ദ്രംമുഖേന അപേക്ഷ നൽകിയവർക്ക് പുതിയ റേഷൻകാർഡ് നൽകും. 20, 26, 29 തീയതികളിലേക്ക് സപ്ലൈ ഓഫീസിൽനിന്ന് ടോക്കൺ കൈപ്പറ്റിയവർ (നമ്പർ 5352 മുതൽ 5800 വരെ) 17-ന് രാവിലെ 10.30-നും നാലിനുമിടയിൽ കണ്ണൂർ താലൂക്ക് സപ്ലൈ ഓഫീസിലെത്തി കാർഡ് കൈപ്പറ്റണം. അപേക്ഷകർ ടോക്കണും നിലവിൽ പേരുകൾ ഉൾപ്പെട്ട റേഷൻ കാർഡും റേഷൻ കാർഡിന്റെ വിലയുമുൾപ്പെടെ ഹാജരാകണമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

അധ്യാപക നിയമനം

കണ്ണൂർ : തളിപ്പറമ്പ് കയ്യംതടം ഗവ. മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്ക് സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം നൽകുന്നതിന് അധ്യാപകരെ നിയമിക്കും. യോഗ്യത ഇംഗ്ലീഷിൽ ബിരുദവും ബിരുദാനന്തര ബിരുദവും ബി.എഡും. യോഗ്യതയുള്ളവർ 20-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ചയ്ക്കെത്തണം. ഫോൺ: 7907302034, 9496062656.

കണ്ണൂർ: തളിപ്പറമ്പ് കയ്യംതടം ഗവ. മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥികൾക്ക് ഇംഗ്ലീഷ്, കണക്ക്, സയൻസ് എന്നീ വിഷയങ്ങളിൽ സ്പെഷ്യൽ ട്യൂഷൻ നൽകുന്നതിന് അധ്യാപകരെ നിയമിക്കും. ടി.ടി.സി./ബി.എഡ്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ 21-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ചയ്ക്കെത്തണം. ഫോൺ: 7907302034, 9497606074.