പാനൂർ: മുസ്‌ലിം ലീഗ് പാനൂർ മേഖലാ സമ്മേളനവും മാവിലാട്ട് മഹമൂദ് അനുസ്മരണവും 11 മുതൽ 19 വരെ പാനൂരിൽ നടക്കും. 11-ന് ജുമാനിസ്കാരത്തിനുശേഷം മാവിലാട്ട് മഹമൂദ് ഖബർ സിയാറത്തിന് ഏഴിമല സഫ് വാൻ കോയ തങ്ങൾ നേതൃത്വം നൽകും. മാവിലാട്ട് മഹമൂദ് അനുസ്മരണവും സഹപ്രവർത്തകരായിരുന്നവർക്കുള്ള ആദരവും മാവിലാട്ട് മഹമൂദിന്റെ വസതിയിൽ നടക്കും. 12ന് 3.30 ന് പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ ദേശീയ സെമിനാർ എഴുത്തുകാരി കവിത ലങ്കേഷ് ഉദ്ഘാടനംചെയ്യും.

13-ന് കലാമേള എരഞ്ഞോളി മൂസയും 15-ന് നവീകരിച്ച തിരുവാൽ ശിഹാബ് തങ്ങൾ മന്ദിരം ഉദ്ഘാടനവും കുടുംബസദസ്സും വി.കെ.അബ്ദുൽഖാദർ മൗലവിയും ഉദ്ഘാടനം ചെയ്യും. കാഞ്ഞാർ അഹമ്മദ് കബീർ ബാഖവി പ്രഭാഷണം നടത്തും 16, 17 തീയതികളിൽ സെൻട്രൽ എലാങ്കോട്ട് നടക്കുന്ന ജില്ലാതല ഷട്ടിൽ ടൂർണമെന്റ് സി.ഐ. വി.വി.ബെന്നി ഉദ്ഘാടനം ചെയ്യും. 17-ന് ബോൾ ജഗ്‌ളർ ഷാഹിദ് സഫർ മുഖ്യാതിതിഥിയായിരിക്കും. 19- ന് സമാപന സമ്മേളനവും നവീകരിച്ച മാവിലാട്ട് സൗധം ഉദ്ഘാടനവും പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. നിർവഹിക്കും. വൈറ്റ് ഗാർഡ് പരേഡും പ്രകടനവുമുണ്ടാകും. പത്രസമ്മേളനത്തിൽ പി. പി. .അബ്ദുൽ സലാം. പി. കെ. ഷാഹുൽ ഹമീദ്, വി. ഹാരിസ്. ടി. കെ .ഹമീദ്, പി. ഉസ്മാൻ, തുടങ്ങിയവർ പങ്കെടുത്തു..