ആലക്കോട്: വേനൽക്കാലത്തും നല്ല നീരൊഴുക്ക് ലഭിച്ചിരുന്ന മലയോരത്തെ പുഴകളും, തോടുകളും വറ്റിവരണ്ടു തുടങ്ങി.

പലയിടങ്ങളിലും വലിയ ശക്തിയുള്ള മോട്ടോറുകൾ വച്ച് കൃഷിനനക്കാൻ വൻതോതിൽ വെള്ളം പമ്പുചെയ്തുകൊണ്ടിരിക്കുന്നത് ജലനിരപ്പ് താഴാൻ കാരണമാണ്.

മോട്ടോർ ഉപയോഗിച്ചുള്ള അനധികൃത വെള്ളമൂറ്റൽ തടയണം. പുഴയോരങ്ങളിൽ കുഴൽക്കിണർ കുഴിക്കുന്നതിന് നിയന്ത്രണം കൊണ്ടുവരണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.