accused
നിഖിൽ

കേളകം: അടയ്ക്കാത്തോട് പാറത്തോട്ടിൽ യുവാവിനെ ആസിഡൊഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ കേളകം പോലീസ് അറസ്റ്റ് ചെയ്തു. അടയ്ക്കാത്തോട് ശാന്തിഗിരിയിലെ നിഖിൽ പോൾക സിങ് എന്ന കലശംപറമ്പത്ത് നിഖിലിനെയാണ് (26) എസ്.ഐ. എം.കെ.കൃഷ്ണന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

തലശ്ശേരിയിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരുന്ന ഇയാളെ ഡിസ്ചാർജ് ചെയ്ത ഉടൻതന്നെ തലശ്ശേരി പോലീസിന്റെ സഹായത്തോടെ കേളകം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

കഴിഞ്ഞയാഴ്ച പാറത്തോടിലെ ചുക്കനാനിക്കൽ ജോമിഷിനെയാണ് മുഖത്തും കഴുത്തിലും ആസിഡൊഴിച്ച് നിഖിൽ അപായപ്പെടുത്താൻ ശ്രമിച്ചത്. സാരമായി പൊള്ളലേറ്റ ജോമിഷ് ചികിത്സയിലാണ്. അതേസമയം സംഭവദിവസം നിഖിലിനെയും സുഹൃത്തുക്കളെയും ആക്രമിച്ചുവെന്ന പരാതിയിൽ കണ്ടാലറിയാവുന്ന ഏഴുപേർക്കെതിരേയും വധശ്രമത്തിന് ജാമ്യമില്ലാവകുപ്പുകൾ പ്രകാരം കേളകം പോലീസ് കേസെടുത്തിട്ടുണ്ട്.

content highlights; acid attack, one arrested