ഇരിട്ടി: ഇരിട്ടി കല്ലുംമുട്ടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. കർണാടക ഗോണികുപ്പ സ്വദേശികളായ മുക്താർ (35), റാഷിദ് (30) എന്നിവർക്കാണ് പരിക്കേറ്റത്. കൂട്ടുപുഴ ഭാഗത്തുനിന്ന് വന്ന ബൈക്കും എതിരേവന്ന കാറുമായി കൂട്ടിയിടിക്കുകയും ഇടിയുടെ ആഘാതത്തിൽ ബൈക്ക് തെറിച്ച് മറ്റൊരു കാറിൽ ഇടിക്കുകയുംചെയ്തു.

പരിക്കേറ്റവരെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

content highlights; accident in kallumutty, two injured