തളിപ്പറമ്പ് : ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി ഫാർമേഴ്സ് ഇന്ററസ്റ്റ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പട്ടുവത്ത് ജൈവവള കൂട്ടായ്മയുടെ ഹരിത കഷായം നിർമാണം ആരംഭിച്ചു. പട്ടുവം മംഗലശ്ശേരിയിൽ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീമതി നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്തംഗം പി.അജിത്ത്‌കുമാർ അധ്യക്ഷതവഹിച്ചു. പട്ടുവം കൃഷി ഓഫീസർ പി.എം.കൃഷ്ണ പദ്ധതി വിശദീകരിച്ചു. കൃഷി അസിസ്റ്റൻറ് കെ.ബിന്ദു, കുംഭക്കര രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.