മയ്യഴി : മയ്യഴിയിലെ ബി.പി.എൽ. (ചുവപ്പ്) റേഷൻ കാർഡ് ഉടമകൾക്ക് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന സ്കീം പ്രകാരം അനുവദിക്കപ്പെട്ട ജൂലായ്, ഓഗസ്റ്റ് മാസത്തേക്കുള്ള സൗജന്യ അരി ഒരാൾക്ക് മാസം അഞ്ച് കിലോഗ്രാം വീതം ഓഗസ്ത് രണ്ട്‌, മൂന്ന്‌ തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽനിന്ന് (ഡിപ്പോ നമ്പർ പ്രകാരം) വിതരണംചെയ്യും. വിതരണസമയം രാവിലെ 9.30 മുതൽ ഉച്ച ഒന്നുവരെ.

ജി.എൽ.പി.എസ്., പാറക്കൽ (ഡിപ്പോ നമ്പർ: ഒന്ന്‌, രണ്ട്‌, മൂന്ന്‌, നാല്‌, അഞ്ച്‌, 16), യു.ജി.എച്ച്.എസ്., ചാലക്കര (ആറ്‌, ഏഴ്‌, 15, 18), അവറോത്ത് ഗവ. മിഡിൽ സ്കൂൾ, ഈസ്റ്റ് പള്ളൂർ (എട്ട്‌, 17), വി.എൻ.പി. ജി.എച്ച്.എസ്.എസ്, പള്ളൂർ (ഒൻപത്‌, 10, 11, 12), ജി.എൽ‌.പി.എസ്., പന്തക്കൽ (13, 14). എന്നിവയാണ് വിതരണ കേന്ദ്രങ്ങൾ.

സൗജന്യ അരി വാങ്ങാൻവരുന്ന വ്യക്തിയുടെ പേര് റേഷൻ കാർഡിൽ ഉണ്ടായിരിക്കണം. ഇവർ മുഖാവരണം ധരിക്കുകയും റേഷൻ കാർഡും അസൽ തിരിച്ചറിയൽ രേഖയും പേനയും ആവശ്യമായ സഞ്ചിയുമായി വിതരണ കേന്ദ്രത്തിലെത്തി സാമൂഹിക അകലം പാലിച്ച് അരി കൈപ്പറ്റേണ്ടതാണ്.

വയോധികർ / ക്വാറന്റീനിലുള്ള ആളുകൾ എന്നിവർക്ക് അരി വാങ്ങാൻ അവരുടെ ബന്ധുക്കളെ അധികാരപ്പെടുത്താവുന്നതാണ്.