ഇരിട്ടി : വെളിമാനം സെയ്‌ന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം നിർമിച്ച സ്നേഹ വീടിന്റെ താക്കോൽ സമർപ്പണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. ജോർജ് കളപ്പുര അധ്യക്ഷതവഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ്, അംഗം വത്സ ജോസ് പുത്തൻപുരയ്ക്കൽ, പ്രിൻസിപ്പൽ ഷാജി കെ. ചെറിയാൻ, എൻ.എസ്.എസ്. കണ്ണൂർ ജില്ലാ കോ ഓർഡിനേറ്റർ ശ്രീധരൻ കൈതപ്രം, സാബു ജോസഫ്, ഷാജൻ വെള്ളാപ്പാണിയിൽ, സെലിൻ സാബു, സജി ജോസഫ്, അലൻ തോമസ്, റോണിഷ ജോസഫ്, ജോമിസ് ജോർജ്, അനുശ്രീ പി. നായർ എന്നിവർ പ്രസംഗിച്ചു.