പാപ്പിനിശ്ശേരി : യുവതരംഗ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് വായനശാലയുടെ നേതൃത്വത്തിൽ കോവിഡ് വൊളൻറിയർമാരെയും ആരോഗ്യപ്രവർത്തകരെയും ആദരിച്ചു. സംസ്ഥാന ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയ അജ്നാസിന് ഉപഹാരം നൽകി.

പാപ്പിനിശ്ശേരി പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് കെ. പ്രദീപൻ ഉദ്ഘാടനം ചെയ്തു. കെ. സവിത, എം.സി. ബാലകൃഷ്ണൻ, പോള രവീന്ദ്രൻ, കെ.പി. ബിജു എന്നിവർ സംസാരിച്ചു.