ശ്രീകണ്ഠപുരം : കോൺഗ്രസ് ശ്രീകണ്ഠപുരം മണ്ഡലം കൺവെൻഷൻ ബ്ലോക്ക് പ്രസിഡൻറ് എം.ഒ. മാധവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.പി. ചന്ദ്രാംഗദൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി. ജന. സെക്രട്ടറി, കെ.പി. ഗംഗാധരൻ, നഗരസഭാ അധ്യക്ഷ ഡോ. കെ.വി. ഫിലോമിന ജോസഫീന വർഗീസ്, ത്രേസ്യാമ്മ മാത്യു, വിജിൽ മോഹൻ, കൃഷ്ണൻ നമ്പ്യാർ, കെ.സി. റോയ് എന്നിവർ സംസാരിച്ചു.