മട്ടന്നൂർ : ചാവശ്ശേരിയിലും പരിസരത്തും പന്നിശല്യം രൂക്ഷമായി. കൂട്ടത്തോടെയെത്തുന്ന പന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നു.
ഗണപതിക്ഷേത്രത്തിന് സമീപത്തെ കെ. ശ്രീജിത്തിന്റെ വീട്ടുപറമ്പിലെ മരച്ചീനികൃഷി വ്യാപകമായി നശിപ്പിച്ചു.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വീട്ടുമുറ്റത്തിനോട് ചേർന്ന് ഇറക്കിയ കൃഷിയാണ് വിളവെടുപ്പിന് പാകമായ സമയത്ത് നശിപ്പിച്ചത്.
മാസങ്ങൾക്ക് മുമ്പും ഈ പ്രദേശങ്ങളിൽ കൃഷി ചെയ്ത കാർഷികവിളകൾ വ്യാപകമായി നശിപ്പിച്ചിരുന്നു. സമീപത്തുള്ള നിരവധി കർഷകരുടെ റബ്ബർ ഉൾപ്പെടെയുള്ള കാർഷികവിളകളും നശിപ്പിച്ചിരുന്നു. വന്യമൃഗശല്യത്തിനെതിരേ നടപടി വേണമെന്നാണ് കർഷകരുടെ നാളുകളായുള്ള ആവശ്യം.