ഉളിക്കൽ : അന്താരാഷ്ട്രതലത്തിൽ ഒട്ടേറെ കായികതാരങ്ങളെ സംഭാവന ചെയ്ത ഉളിക്കലിന് സ്റ്റേഡിയം വേണമെന്ന ആവശ്യം പൂവണിഞ്ഞില്ല.
ഉളിക്കൽ പഞ്ചായത്ത് സ്റ്റേഡിയം നിർമാണത്തിന് 50 ലക്ഷം വകയിരുത്തി പ്രാഥമിക നടപടികൾ തുടങ്ങിയെങ്കിലും ഇതുവരെ സ്ഥലംപോലും കണ്ടെത്തിയിട്ടില്ല.
പഞ്ചായത്ത് എല്ലാ വർഷവും പ്രൈമറി വിഭാഗം കുട്ടികൾക്ക് അവധിക്കാല കായികപരിശീലനം നൽകുന്നുണ്ട്. വയത്തൂർ യു.പി. സ്കൂളിലെ പരിമിതമായ സൗകര്യം ഉപയോഗപ്പെടുത്തിയാണ് പരിശീലനം നൽകുന്നത്.
ഉളിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഗ്രൗണ്ട് വിപുലപ്പെടുത്തി മിനി സ്റ്റേഡിയം നിർമിക്കാൻ കഴിയും. ആധുനിക സംവിധാനത്തോടുകൂടിയ സ്റ്റേഡിയം ഉളിക്കലിന് അത്യാവശ്യമാണെന്ന് കായികാധ്യാപകൻ സ്റ്റീഫൻ മാത്യു പറഞ്ഞു.
സ്ഥലപരിമിതി കാരണം കുട്ടികൾക്ക് മികച്ച രീതിയിലുള്ള പരിശീലനം നൽകാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.