മട്ടന്നൂർ : ശിഹാബ് തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ കീഴിലുള്ള പൂക്കോയ തങ്ങൾ ഹോസ്പീസ് പാലിയേറ്റീവ് കെയർ നെല്ലൂന്നിയിൽ പ്രവർത്തനം തുടങ്ങി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ കെ.എം.സി.സി.യുടെയും മുസ്‌ലിം ലീഗ് മണ്ഡലം കമ്മിറ്റിയുടെയും സഹകരണത്തോടെയാണ് പദ്ധതി തുടങ്ങിയത്.

ഓഫീസ് ഉദ്ഘാടനം അബ്ദു റഹിമാൻ കല്ലായിയും ഫാർമസിയുടെ ഉദ്ഘാടനം അബൂബക്കർ ഹാജി ബ്ലാത്തൂരും നിർവഹിച്ചു. ഹോം കെയർ വാനിന്റെ ഫ്ലാഗ് ഓഫ് നഗരസഭാ ചെയർപേഴ്സൺ അനിത വേണു നടത്തി. ഡോ. ടി.പി. മുഹമ്മദ്, അൻസാരി തില്ലങ്കേരി, ഇ.പി. ഷംസുദ്ധീൻ, എം.കെ. നൗഷാദ്, ഡോ. അമീർ അലി, പി.കെ. കുട്ട്യാലി, കെ.വി. ജയചന്ദ്രൻ, പി.എം. അബൂട്ടി, കെ.കെ. കുഞ്ഞമ്മദ്, ചൂര്യോട്ട് മുസ്തഫ, പി.പി. ജലീൽ എന്നിവർ സംസാരിച്ചു.