പയ്യന്നൂർ : ലൈബ്രറി കൗൺസിൽ അവിഭക്ത തളിപ്പറമ്പ് താലൂക്കിലെ മികച്ച ഗ്രസ്ഥാലയത്തിനള്ള 2020-21 വർഷത്തെ കടിഞ്ഞിയിൽ നാരായണൻ മാസ്റ്റർ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. 10,000 രൂപ മുഖവിലയുള്ള പുസ്തകം, പ്രശസ്തിപത്രം, മൊമന്റോ എന്നിവ സമ്മാനിക്കും. പ്രത്യേക അപേക്ഷാഫോം ഇല്ല. വിശദവിവരങ്ങൾ അടങ്ങിയ അപേക്ഷ ഓഗസ്റ്റ് 15-നുള്ളിൽ പയ്യന്നൂർ, തളിപ്പറമ്പ് താലൂക്ക് ഓഫീസുകളിൽ ലഭിക്കണം. നേരത്തെ പുരസ്കാരം ലഭിച്ചവർ അപേക്ഷ അയയ്ക്കേണ്ടതില്ല.