ചമ്പാട് : ചക്കക്കുരുവിൽ ചിത്രങ്ങൾ വരച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടി ചമ്പാട് അരയാക്കൂൽ തോട്ടുമ്മൽ സ്വദേശിനി ടി. അശ്വതി.

ചക്കക്കുരുവിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ വരച്ചതിനാണ് റെക്കോഡ് തിളക്കം.

രണ്ടുദിവസംകൊണ്ട് ചക്കക്കുരുവിൽ 21 ചിത്രങ്ങൾ വരച്ചു. 12 നടീനടന്മാരുടെ ഛായാചിത്രങ്ങളും ഒൻപത് മൃഗങ്ങളുടെ ചിത്രങ്ങളുമാണ് അശ്വതി വരച്ചത്.

ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടംനേടാനുള്ള ശ്രമത്തിലാണ്. 'സൗപർണിക'യിൽ ടി. സന്തോഷ് കുമാറിന്റെയും ഷൈമയുടെയും മകളാണ്.

തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ മൂന്നാം വർഷ വിദ്യാർഥിനിയാണ്. അഭിനന്ദ് സഹോദരനാണ്.