ചക്കരക്കല്ല് : ഇരിവേരി കരിമ്പാലങ്കണ്ടിയിൽ തെങ്ങിൽ കുടുങ്ങിയ തെങ്ങുകയറ്റത്തൊഴിലാളിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ പത്തരയോടെ തെങ്ങിനു മുകളിൽ കുടുങ്ങിയ പയ്യമ്പള്ളി കരീമിനെ (60)യാണ് രക്ഷപ്പെടുത്തിയത്. തെങ്ങുകയറ്റ യന്ത്രമുപയോഗിച്ച്‌ കയറിയ ഇയാളെ താഴെയിറക്കാൻ നാട്ടുകാരിൽ ചിലർ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തെങ്ങുകയറ്റയന്ത്രത്തിന്റെ ബാലൻസ് തെറ്റിയപ്പോൾ കരീമിന് ക്ഷീണം അനുഭവപ്പെടുകയായിരുന്നു. എ.എസ്.പി.ഒ. കെ.പുരുഷോത്തമന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.