: തലശ്ശേരിയുടെ ഹൃദയഭാഗത്ത് എൻ.സി.സി. റോഡിൽ പുതിയ ബസ്റ്റാന്റിനോട് ചേർന്ന് കാഴ്ചയുടെ പുതുവെളിച്ചം നൽകിക്കൊണ്ട് പി.കെ. ഐ കെയർ ഹോസ്പിറ്റൽ നേത്രരോഗ ചികിത്സാരംഗത്ത് തനതായ ശൈലി പതിപ്പിച്ചുകൊണ്ട് മുന്നേറുകയാണ്. അതിനൂതനചികിത്സാരീതികൾ ആണ് ഇവിടെ അവലംബിച്ചുവരുന്നത്. വർഷങ്ങളായുള്ള ചികിത്സാപാരമ്പര്യമുള്ള പ്രഗത്ഭ ഡോക്ടർമാരാണ് ഇവിടെ സേവനമനുഷ്ഠിച്ചുവരുന്നത്.

തിമിരശസ്ത്രക്രിയ:തുള്ളിമരുന്ന് മാത്രം ഉപയോഗിച്ച് മരവിപ്പിച്ചുള്ള അതിനൂതന സാങ്കേതികവിദ്യയായ മൈക്രോ ഇൻസിഷൻ തിമിര ശസ്ത്രക്രിയ ഇവിടെ ചെയ്തുവരുന്നു.

ഗ്ലോക്കോമ ക്ലിനിക്:കണ്ണിലെ പ്രഷർ തിരിച്ചറിഞ്ഞ് അത് നിയന്ത്രിച്ച് കാഴ്ച നിലനിർത്താനുള്ള എച്ച്.എഫ്.എ., ഒ.സി.ടി., എഫ്.എഫ്.എ. മുതലായ നൂതന പരിശോധനാരീതികൾ ഇവിടെയുണ്ട്.

റെറ്റിന ക്ലിനിക്:കണ്ണിന്റെ ഞരമ്പ് സംബന്ധമായ എല്ലാ ചികിത്സകളും ഇവിടെ ലഭ്യമാണ്.

പീഡിയാട്രിക് ക്ലിനിക്:കുട്ടികളിലുണ്ടാകുന്ന കാഴ്ചസംബന്ധമായ എല്ലാ തകരാറുകൾക്കും ഉള്ള പരിഹാരം ഇവിടെ ലഭ്യമാണ്.