വെള്ളൂർ : ജവാഹർ വായനശാല ലൈബ്രറി വനിതാവേദിയുടെ നേതൃത്വത്തിൽ നിയമസാക്ഷരതാ ക്ലാസ് സംഘടിപ്പിച്ചു. സ്ത്രീസുരക്ഷാ നിയമങ്ങളെക്കുറിച്ച് അഡ്വ. ടി.വി.പി.തസ്ലീന ക്ലാസ്സെടുത്തു. ടി.വി.ഉമാദേവി അധ്യക്ഷതവഹിച്ചു. സി.ജയ, ഡോ. പി.ഡി.സീമ, പി.പി.പ്രജിത എന്നിവർ സംസാരിച്ചു.