കണ്ണൂർ : ഓൾ കേരള സോമിൽ തൊഴിലാളി അസോസിയേഷൻ ജില്ലാ ജനറൽ ബോഡി യോഗവും ലേബർ കാർഡ് വിതരണവും നടത്തി. സംസ്ഥാന പ്രസിഡന്റ് സത്യൻ ചേനപ്പാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.വി. അശോകൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ മാരൂർ മുഖ്യപ്രഭാഷണം നടത്തി. ഈർച്ചമിൽ തൊഴിലാളികൾക്ക് സർക്കാർ ക്ഷേമനിധി ബോർഡ് രൂപവത്കരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം അസീസ് കായണ്ണ തൊഴിൽകാർഡ് വിതരണം ചെയ്തു. രാജേഷ് റാന്നി, വിജേഷ് വയനാൽ, ബാലകൃഷ്ണൻ ബാലുശ്ശേരി, കെ. രഘു എന്നിവർ സംസാരിച്ചു.

ജില്ലാ ഭാരവാഹികൾ: വി.വി. അശോകൻ (പ്രസി.), സി.ടി. ദുർഗാദാസ് (സെക്ര.).