തളിപ്പറമ്പ് : ജവാഹർലാൽ നെഹ്രുവിന്റെ 132-ാം ജന്മവാർഷികാചരണത്തിന്റെ ഭാഗമായി അനുസ്മരണ സമ്മേളനവും സെമിനാറും സംഘടിപ്പിച്ചു.

ജവാഹർലാൽ നെഹ്രു ഫൗണ്ടേഷൻ നടത്തിയ പരിപാടിയുടെ ഉദ്ഘാടനവും പ്രബന്ധരചനാ മത്സരവിജയികൾക്കുള്ള സമ്മാനദാനം, ഡോക്ടറേറ്റ് ജേതാവിനുള്ള ഉപഹാര സമർപ്പണം എന്നിവ കെ.പി.സി.സി. ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ നിർവഹിച്ചു. ഫൗണ്ടേഷൻ ചെയർമാൻ ഇ.ടി.രാജീവൻ അധ്യക്ഷതവഹിച്ചു.

തുടർന്ന് 'പണ്ഡിറ്റ് ജവാഹർലാൽ നെഹ്രുവിന്റെ ഇന്ത്യ' എന്ന വിഷയത്തിൽ സെമിനാർ നടന്നു. ടി.ജനാർദനൻ, എം.വി.രവീന്ദ്രൻ, ടി.ആർ.മോഹൻദാസ്, സുരേഷ് ബാബു എളയാവൂർ, രാജീവൻ വെള്ളാവ്, ടി.ജനേഷ് എന്നിവർ സംസാരിച്ചു.