പേരാവൂർ : സംസ്ഥാനത്തെ മികച്ച കായികതാരത്തിനുള്ള ജിമ്മി ജോർജ് ഫൗണ്ടേഷന്റെ അവാർഡ് സമർപ്പണം നവംബർ 30-ന് പേരാവൂരിൽ നടക്കും.

വൈകീട്ട് 3.45-ന് ജിമ്മി ജോർജ് സ്പോർട്‌സ് അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ ഈവർഷത്തെ അവാർഡ് അന്തർ ദേശീയ വോളിബോൾ താരം മിനിമോൾ അബ്രഹാമിനും 2021-ലെ അവാർഡ് അന്തർ ദേശീയ ബാഡ്മിന്റൺ താരം അപർണ ബാലനും കൈമാറും. തുടർന്ന് വോളിബോൾ പ്രദർശനമത്സരവുമുണ്ടാവും.

പഞ്ചാബിൽനിന്നുള്ള വോളിബോൾ പ്രമോട്ടറായ ഇന്ദർജിത് സിങ്, സണ്ണി ജോസഫ് എം.എൽ.എ. തുടങ്ങിയവർ പങ്കെടുക്കും.