കൂത്തുപറമ്പ് : സച്ചാർ കമ്മിഷൻ ശുപാർശകൾ നടപ്പാക്കാൻ പ്രത്യേക ബോർഡ് രൂപവത്കരിക്കുക, മുന്നാക്ക പിന്നാക്ക സ്കോളർഷിപ്പുതുക ഏകീകരിക്കുക, സർക്കാർ സർവീസിൽ ജനസംഖ്യാനുപാതിക പ്രാതിനിധ്യം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച മുസ്‌ലിം യൂത്ത് കോഓർഡിനേഷൻ കൂത്തുപറമ്പ് മുൻസിപ്പൽ കമ്മിറ്റി വില്ലേജ് ഓഫീസ് പരിസരത്ത് യുവജന പ്രതിഷേധസംഗമം നടത്തി. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ സി.കെ.നൗഫൽ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ പ്രസിഡന്റ്‌ സി.പി.ഒ.അസ്ഹർ അധ്യക്ഷതവഹിച്ചു. സഹീർ മുരിയാട്, മുഹമ്മദ് സവാദ്, മൊട്ടമ്മൽ അലി, സിദ്ദീഖ് പാറാൽ, അൻവർ സാദത്ത്, കെ.വി.റിയാസ്, കെ.ജെറീഷ്, നസീർ മൂരിയാട്, ഒ.പി.മിഥിലാജ് എന്നിവർ സംസാരിച്ചു.