ഇരിട്ടി : വാക്സിൻ വിതരണത്തിലെ ക്രമക്കേട് പരിഹരിക്കുക, ആശാവർക്കർമാരുടെ പക്ഷപാതപരമായ പെരുമാറ്റം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബി.ജെ.പി. പടിയൂർ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി.

പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.വി.സുനിൽകുമാറിന്റെ അധ്യക്ഷതയിൽ ന്യൂനപക്ഷ മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു. വി.കെ.ജി. ഊരത്തൂർ, ടി.ഒ.പ്രമോദ്, പി.വി.രതീഷ് എന്നിവർ സംസാരിച്ചു.