മയ്യിൽ : സിൻഡിക്കേറ്റ് ബാങ്കും കാനറാ ബാങ്കും ലയിച്ചതോടെ നാല് മാസത്തിലധികമായി മുതിർന്ന പെൻഷൻകാർ ദുരിതത്തിലായതായി പരാതി. എല്ലാ ദിവസവും ബാങ്കിലെത്തി പെൻഷൻ തുകയെത്തുന്നതിനെക്കുറിച്ചും ബാലൻസ് വിവരങ്ങളെക്കുറിച്ചും അറിയാനാകുന്നില്ലെന്നാണ് പരാതി. എ.ടി.എം. കാർഡുകളും പ്രവർത്തിക്കുന്നില്ലെന്ന് ഇവർ പറയുന്നു. ബാങ്കിൽ നേരിട്ടെത്തി ചോദിച്ചാലും കൃത്യവിവരങ്ങൾ ലഭ്യമാകാത്തതിൽ സർവീസ് പെൻഷൻകാർ പ്രതിഷേധത്തിലാണ്.