മാലൂർ : പുരളിമലയിലെ പൂവത്താർകുണ്ടിനു സമീപം കരിങ്കൽക്വാറിയുടെ പ്രവർത്തനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പുരളിമല സംരക്ഷണ സമിതി മാർച്ചും ധർണയും നടത്തി. തോലമ്പ്ര യു.പി. സ്കൂൾ പരിസരത്തുനിന്നാരംഭിച്ച മാർച്ച് മാലൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ സമാപിച്ചു. പഞ്ചായത്തംഗം എൻ. സഹദേവൻ ധർണ ഉദ്ഘാടനം ചെയ്തു. സി.എം. നിധിൻ അധ്യക്ഷത വഹിച്ചു. എം. സ്മിത, രതീഷ് കാറാട്ട്, പി. സവിത്ത്, ഈരായി അനീഷ്, കെ. രജീഷ് എന്നിവർ സംസാരിച്ചു.