കല്യാശ്ശേരി : മോറാഴ സൗത്ത് എ.എൽ.പി. സ്കൂളിൽ വിദ്യാർഥികളെ വരവേൽക്കാൻ ഒരുക്കിയ കൂറ്റൻ ഗജവീരന്റെ ശില്പം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി.ദിവ്യ ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ്‌ ടി.സതീഷ്‌കുമാർ അധ്യക്ഷതവഹിച്ചു. ചടങ്ങിന്റെ ഭാഗമായി ശില്പി സത്യൻ കാനൂലിന് ഉപഹാര സമർപ്പണം നടത്തി. സ്കൂൾ മാനേജർ കെ.സുനിൽകുമാർ, മുൻ പ്രഥമാധ്യാപകൻ ടി.ഗംഗാധരൻ, ആന്തൂർ നഗരസഭ വൈസ് ചെയർപേഴ്സൺ വി.സതീദേവി, ഒ.സി.രാജേഷ്, എം.വി.ശ്രീരാഗ് എന്നിവർ സംസാരിച്ചു.