ഇരിട്ടി : ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാനപാതയിൽ പെരുമണ്ണിൽ സർക്കാറിന്റെ അധീനതയിലുള്ള പാതയോരത്തെ ഭൂമിയിൽനിന്ന്‌ കൂറ്റൻമരം മുറിച്ചുകടത്തി. രണ്ടുദിവസത്തോളം ചെറുകഷ്ണങ്ങളാക്കി റോഡരികിലിട്ടശേഷം കഴിഞ്ഞരാത്രി കടത്തിക്കൊണ്ടു പോവുകയായിരുന്നു. ദേശീയപാതാവിഭാഗം അസി. എൻജിനീയർ ഇരിക്കൂർ പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റോഡ് വികസനത്തിന്റെ ഭാഗമായി റോഡരികിൽനിന്ന്‌ കുറെ മരങ്ങൾ ലേലംചെയ്ത് വില്പന നടത്തിയിരുന്നു. വില്പന നടത്തിയ മരങ്ങളെല്ലാം അടുത്തകാലത്താണ് മുറിച്ചുനീക്കിയത്. ഇതിന്റെ മറവിലാണ് ഈ മരംമുറിച്ചതെന്നാണ് സൂചന. വില്പന നടത്തിയ കൂട്ടത്തിൽപ്പെട്ട മരമാണെന്ന് വരുത്തുന്നതിനാണ് രണ്ടുദിവസം റോഡരികിൽത്തന്നെ ഇട്ടതെന്നാണ് സംശയിക്കുന്നത്.