പയ്യന്നൂർ : ഉളിയത്തുകടവ് സ്മാരകം ചരിത്ര പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കണമെന്ന് സി.പി.എം. പയ്യന്നൂർ നോർത്ത് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. കേളോത്ത് ജി.ഡി. മാസ്റ്റർ നഗറിൽ നടന്ന സമ്മേളനം ജില്ല സെക്രട്ടേറിയറ്റംഗം ടി.ഐ. മധുസൂദനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗങ്ങളായ സി. കൃഷ്ണൻ, വി. നാരായണൻ, അഡ്വ. പി. സന്തോഷ്, ഏരിയാ സെക്രട്ടറി വി. കുഞ്ഞികൃഷ്ണൻ, പി.വി. കുഞ്ഞപ്പൻ, കെ. രാഘവൻ, പാവൂർ നാരായണൻ, കെ.കെ. ഗംഗാധരൻ, ടി. വിശ്വനാഥൻ, എം. ആനന്ദൻ, കെ.കെ. കൃഷ്ണൻ, കെ.എ. സരളബായി, എം.സി. അസീസ് എന്നിവർ സംസാരിച്ചു. പോത്തേര കൃഷ്ണൻ സെക്രട്ടറിയായി 15 അംഗ ലോക്കൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു.