ഇരിട്ടി : കേരള എൻ.ജി.ഒ. അസോസിയേഷൻ ഇരിട്ടി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സ്ഥാപകദിനാചരണം ജില്ലാ സെക്രട്ടറി കെ.പി.വിനോദൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വി.വിജേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിന്റോ അലക്സ്, ജില്ലാ ജോ. സെക്രട്ടറി കെ.ശ്രീകാന്ത്, സംസ്ഥാന കൗൺസിൽ അംഗം എംജി.സുഭാഷ്, പി.പി.രഘുനാഥ്, നിഷാന്ത് തടത്തിൻ, നിഷ മോൾ, ടി.പി.പ്രദീപൻ, അനിഷ് എടത്തിൽ, പി.ജയേഷ്, മുഹമ്മദ് അഫ്‌സൽ, കെ.എഫ്.ഷിന്റോ, യു.കെ.നിഷ, ചന്ദ്രൻ കീഴൂർ എന്നിവർ പ്രസംഗിച്ചു.