മാലൂർ : ഇന്ദിരാഗാന്ധി രക്തസാക്ഷിദിനമായ 31-ന് കോളയാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാജി ജ്യോതിപ്രയാണം നടത്തും മൂന്നാംപീടികയിൽനിന്നാരംഭിക്കുന്ന പ്രയാണം നീർവേലിയിൽ സമാപിക്കും. ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ് കാഞ്ഞിരോളി രാഘവൻ നയിക്കുന്ന ജ്യോതിപ്രയാണം ഐ.എൻ.ടി.യു.സി. നേതാവ് കെ.വി.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. നീർവേലിയിൽ നടക്കുന്ന സമാപന പൊതുയോഗത്തിൽ അഡ്വ. ഇ.ആർ.വിനോദ് ഇന്ദിരാഗാന്ധി അനുസ്മരണപ്രഭാഷണം നടത്തും.