കൊളച്ചേരി : സ്വാതന്ത്ര്യസമര സേനാനിയും കർഷക കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇ.കുഞ്ഞിരാമൻ നായരെ കരിങ്കൽക്കുഴി കെ.എസ്.ആൻഡ് എ.സി.യുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. നണിയൂർ എ.എൽ.പി. സ്കൂളിൽ നടന്ന പരിപാടി കമ്പിൽ പി.രാമചന്ദ്രൻ ഉദ്ഘാടനംചെയ്തു. വി.വി.ശ്രീനിവാസൻ അധ്യക്ഷതവഹിച്ചു. ഉന്നത വിജയികൾക്കുള്ള അനുമോദനം പഞ്ചായത്തംഗം കെ.പി.നാരായണൻ, ടി.കൃഷ്ണൻ എന്നിവർ നിർവഹിച്ചു. പി.വി.രാജേന്ദ്രൻ, ടി.പി.നിഷ, രതീശ് ചെക്കിക്കുളം, വിനോദ് കെ. നമ്പ്രം, ബഷീർ പെരുവളത്ത് പറമ്പ്, ഷീല നമ്പ്രം, രാജമണി മയ്യിൽ, രമേശൻ നണിയൂർ, കെ.വത്സല എന്നിവരുടെ കവിതാലാപനം ഉൾപ്പെടുത്തിയ കാവ്യസന്ധ്യയും അരങ്ങേറി. വിജേഷ് നണിയൂർ, എ.വി.രജിത്ത് എന്നിവർ സംസാരിച്ചു.