കുടിയാൻമല : കുടിയാന്മല മേരീ ക്വീൻസ് ഹൈസ്കൂൾ സ്റ്റുഡൻറ് പോലീസ് കാഡറ്റ് യൂണിറ്റ് കൈയക്ഷര ജേതാവ് ആൻമരിയ ബിജുവിനെ ആദരിച്ചു. ജില്ലാ നോഡൽ ഓഫീസർ ഡി.വൈ.എസ്.പി.എ.ആർ.രമേശ് ഉദ്ഘാടനംചെയ്തു. മാനേജർ ഫാ. ആൻറണി മഞ്ഞളാംകുന്നേൽ അധ്യക്ഷതവഹിച്ചു. എ.ഡി.എൻ.ഒ., സി.വി.തമ്പാൻ, എസ്.ഐ. പി.പ്രദീപ്, റോയ് കുന്നേൽ, ക്ലാരിസ് ജോജോ, സി.എസ്.അലൻറിയ എന്നിവർ സംസാരിച്ചു. അഡ്വ. സിബി തെങ്ങുംപള്ളി നിയമ ബോധവത്കരണ ക്ലാസ്സെടുത്തു.