തളിപ്പറമ്പ് : പ്രവർത്തകർക്ക് ആവേശമായി യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർമശാലയിൽനിന്ന്‌ തളിപ്പറമ്പിലേക്ക് ഇന്ത്യാ യുണൈറ്റഡ് പദയാത്ര. ബാൻഡ് മേളത്തിന്റെ പിറകിൽ ത്രിവർണപതാകയേന്തി നൂറുകണക്കിന് പ്രവർത്തകർ ജാഥയിൽ അണിനിരന്നു. ധർമശാലയിൽ ജാഥ കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് സുധീപ് ജയിംസ് പതാക ഏറ്റുവാങ്ങി. സമാപന സമ്മേളനം തളിപ്പറമ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കാപട്യം നിറഞ്ഞ രാജ്യസ്നേഹമല്ല കോൺഗ്രസിന്റെതെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ പരാജയം കാണാനാഗ്രഹിക്കുന്നവർ തിരിച്ചറിയേണ്ടത്, രാജ്യത്ത് നീതിനിഷേധത്തിനെതിരേ പോരാടുന്നത് കോൺഗ്രസാണ്. ഇപ്പോൾ വ്യാജപ്രചാരണങ്ങളുടെ കാലമാണെന്നും അദ്ദേഹം പറഞ്ഞു.

ഡി.സി.സി. പ്രസിഡന്റ്‌ മാർട്ടിൻ ജോർജ്, കെ.എസ്. ശബരിനാഥ്, റിജിൽ മാക്കുറ്റി, എൻ.എസ്. നുസൂർ, എസ്.എം. ബാലു, ജോബിൻ ജേക്കബ്, രാഹുൽ മാങ്കൂട്ടത്തിൽ, കെ. കമൽജിത്, വി. രാഹുൽ എന്നിവർ സംസാരിച്ചു. വിനേഷ് ചുള്ളിയാൻ, സന്ദീപ് പാണപ്പുഴ, എസ്. ഷിബിന, രാഹുൽ ദാമോദരൻ, റോബർട്ട്‌ വെള്ളാംവെള്ളി, ജസ്റ്റിസൺ ചാണ്ടികൊല്ലി, റിജിൻ രാജ്, പ്രിനിൽ മതുക്കോത്ത്, ശ്രീജേഷ് കോയിലേരിയൻ എന്നിവർ നേതൃത്വം നൽകി.