നടുവിൽ : നരേന്ദ്രമോദി ഗവൺമെൻറ് 100 കോടി വാക്സിൻ നൽകി നേട്ടം കൈവരിച്ചതിന്റെ ഭാഗമായി ബി.ജെ.പി. നടുവിൽ പഞ്ചായത്ത് കമ്മിറ്റി ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. നടുവിൽ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ.സി.മോഹനനെയും സഹപ്രവർത്തകരെയുമാണ് ആദരിച്ചത്. ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡൻറ് അജി കാരിയിൽ ഉദ്ഘാടനംചെയ്തു. പി.ബി.റോയ് അധ്യക്ഷതവഹിച്ചു.

എസ്.സി. മോർച്ച ജില്ലാ പ്രസിഡൻറ് അഡ്വ. എ.പി.കണ്ണൻ, രാജേഷ് കോട്ടമാലി, ഇ.വി.ഗോപിനാഥൻ, എസ്.സി മോർച്ച ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.