ചെറുപുഴ : അമ്മയെ അപായപ്പെടുത്താൻ ശ്രമിച്ച മകനെ പോലീസ് അറസ്റ്റ് ചെയ്തു. ചെറുപുഴ പോലീസ് സ്റ്റേഷൻ അതിർത്തിയിൽപെട്ട ചുണ്ടയിലെ ചാലിൽ മേരിയെ (75) അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ ബെന്നി ജോസഫിനെ (51) ആണ് എസ്.ഐ. എം.പി. ഷാജി അറസ്റ്റ് ചെയ്തത്.

മേരിയെ മുൻപ്‌ ആക്രമിച്ച കേസിൽ ബെന്നി റിമാൻഡിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ ബെന്നി കഴിഞ്ഞ 22-ന് രാവിലെ 8.30-ന് തന്നെ വീണ്ടും അപായപ്പെടാത്താൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി മേരി ചെറുപുഴ പോലീസിൽ പരാതി നൽകി. ഇതേത്തുടർന്നാണ് ബെന്നിയെ പൊലീസ് അറസ്റ്റ് ചെയ്തത്.