തലശ്ശേരി : സംസ്ഥാനത്ത് കൃഷിഭവൻ ആരംഭിച്ച വി.വി. രാഘവന്റെ ചരമദിനത്തിൽ അഖിലേന്ത്യാ കിസാൻസഭ കൃഷിഭവനുകൾക്ക് മുന്നിൽ കർഷക സദസ്സ് നടത്തി. തലശ്ശേരി കൃഷിഭവനു മുന്നിൽ കിസാൻസഭ ജില്ലാ സെക്രട്ടറി സി.പി. ഷൈജൻ ഉദ്ഘാടനം ചെയ്തു. എ. വത്സൻ അധ്യക്ഷത വഹിച്ചു. കാരായി സുരേന്ദ്രൻ, വി.പി. സജീവൻ, കെ. ദിപിൻ സംസാരിച്ചു.

കൂത്തുപറമ്പ് : കൂത്തുപറമ്പ് കൃഷിഭവന് മുന്നിൽ നടന്ന സദസ്സ് സി.പി.ഐ. ജില്ലാ അസി. സെക്രട്ടറി എ.പ്രദീപൻ ഉദ്ഘാടനം ചെയ്തു. സുധാകരൻ തൊടീക്കളം അധ്യക്ഷനായിരുന്നു. വി.രാമചന്ദ്രൻ, എം.ദാസൻ, സി.മോഹൻദാസ്, കെ.സജിത തുടങ്ങിയവർ സംസാരിച്ചു.

ന്യൂമാഹി : ന്യൂമാഹി കിസാൻസഭ ന്യൂമാഹി കൃഷിഭവന് മുൻപിൽ കർഷക സദസ്സ് നടത്തി. മുൻ കൃഷി മന്ത്രി വി.വി.രാഘവൻ അനുസ്മരണവും കർഷകസദസ്സും കണ്ട്യൻ സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. തയ്യിൽ രാഘവൻ അധ്യക്ഷതവഹിച്ചു. പുന്ന വത്സൻ, കെ.കെ.സുനിൽകുമാർ, കെ.നാരായണൻ എന്നിവർ നേതൃത്വം നൽകി.

കരിയാട് : സി.പി.ഐ. കരിയാട് ബ്രാഞ്ച് കമ്മിറ്റി കരിയാട് കൃഷിഭവനുമുന്നിൽ കർഷക സദസ്സ് നടത്തി. എ.പ്രദീപൻ ഉദ്ഘാടനംചെയ്തു. രാജൻ കെ.ശബരി അധ്യക്ഷതവഹിച്ചു. നാങ്കണ്ടി രവീന്ദ്രൻ, കെ.പി.ബാലൻ, പി.വിശ്വൻ, ഇ.പുരുഷോത്തമൻ, വി.പി.അശോകൻ എന്നിവർ നേതൃത്വം നൽകി.