പയ്യന്നൂർ : കണ്ണൂർ കയർ പ്രോജക്ടിന് കീഴിലുള്ള പയ്യന്നൂർ കയർ വ്യവസായ സഹകരണ സംഘത്തിന് സംസ്ഥാന സർക്കാർ അനുവദിച്ച എട്ട് ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീനുകളുടെ പ്രവർത്തനോദ്‌ഘാടനം ഓൺലൈൻവഴി മന്ത്രി ഡോ. ടി.എം.തോമസ് ഐസക് നിർവഹിച്ചു.

സി.കൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. സ്വിച്ച് ഓൺ പയ്യന്നൂർ നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ നിർവഹിച്ചു. കയർ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ.പദ്‌മകുമാർ കുമാർ മുഖ്യപ്രഭാഷണം നടത്തി.

കയർ ഡയറക്ടറുടെ ചുമതല വഹിക്കുന്ന കെ.എസ്.പ്രദീപ്കുമാർ മുഖ്യാതിഥിയായി. കണ്ണൂർ കയർ പ്രോജക്ട്‌ ഓഫീസർ പി.വി.രവീന്ദ്രകുമാർ, കയർഫെഡ് ചെയർമാൻ സായികുമാർ, കയർ മെഷിനറി മാനുഫാക്ചറിങ് കമ്പനി ചെയർമാൻ കെ.പ്രസാദ്, എം.ഡി. പി.വി.ശശീന്ദ്രൻ, എൻ.സി.ആർ.എം.ഐ. ഡയറക്ടർ ഡോ. കെ.ആർ.അനിൽ, നഗരസഭാ കൗൺസിലർ പി.വി.ദാസൻ, ഡെപ്യൂട്ടി രജിസ്ട്രാർ തോമസ് ജോൺ, അസിസ്റ്റന്റ് രജിസ്ട്രാർ, ടി.ശിവശങ്കരൻ, കയർ ഇൻസ്പെക്ടർ മഞ്ജുഷ ശ്രീധർ, സംഘം പ്രസിഡന്റ്‌ എം.സഞ്ജീവൻ, കെ.വി.തുടങ്ങിയവർ സംസാരിച്ചു.