മാലൂർ : പരിമിതികളെ അതിജീവിച്ച് ഡോക്ടറായ പുരളിമല കുറിച്യ കോളനിയിലെ സി.പി. അശ്വിനിയെ തോലമ്പ്ര യു.പി. സ്കൂൾ പി.ടി.എ.യുടെ നേതൃത്വത്തിൽ അനുമോദിച്ചു. ഈ സ്കൂളിലായിരുന്നു സി.പി. അശ്വിനി പ്രാഥമിക വിദ്യാഭ്യാസം നേടിയിരുന്നത്. സിനിമാ-നാടക നടനും സംവിധായകനും റിട്ട. പ്രഥമാധ്യാപകനുമായ വി.കെ. കുഞ്ഞികൃഷ്ണൻ ഉപഹാരം നൽകി.

പി.ടി.എ. പ്രസിഡൻറ് നടുക്കണ്ടി ദിനേശൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം എൻ. സഹദേവൻ, മുൻ പി.ടി.എ. പ്രസിഡൻറുമാരായ എം. മോഹനൻ, പി. വിനോദ് കുമാർ, സ്കൂൾ മാനേജർ ബേബി ശൈലജ, പ്രഥമാധ്യാപിക കെ.കെ. ഇന്ദിര, വൈസ് പ്രസിഡൻറ് എൻ. മോഹനൻ, സ്റ്റാഫ് സെക്രട്ടറി കെ. ദിലീപ് കുമാർ എന്നിവർ സംസാരിച്ചു