തലശ്ശേരി : 16 ലിറ്റർ മാഹിമദ്യവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. പയ്യന്നൂർ വയക്കര വങ്ങാട് സ്വദേശി കരുവാശ്ശേരി പി. ജയനാരായണനെ (40) ആണ് കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ വി.സി. സുകേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ശനിയാഴ്ച രാവിലെ തലശ്ശേരി പുതിയ ബസ്‌സ്റ്റാൻഡിനു സമീപത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 32 കുപ്പി മദ്യം ഇയാളിൽനിന്ന്‌ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ജയനാരായണനെ തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) റിമാൻഡ് ചെയ്തു.

ജയനാരായണൻ മാഹിയിൽനിന്ന് സ്ഥിരമായി മദ്യം കടത്തുന്നതായി കണ്ണൂർ എക്സൈസ് ഇന്റലിജൻസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഐ.ബി. പ്രിവന്റീവ് ഓഫീസർ സി.പി. ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ ലെനിൻ എഡ്വേർഡ്, കെ. ഉമേഷ്, കെ. നിവിൻ, എക്‌സൈസ് ഡ്രൈവർ ഷംജിത്ത് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.