തളിപ്പറമ്പ് : അറുപത് വയസ്സ് പൂർത്തിയായ മുഴുവൻ എൽ.ഐ.സി. ഏജൻറുമാർക്കും പ്രതിമാസം 10,000 രൂപ പെൻഷൻ അനുവദിക്കണമെന്ന് ഓൾ ഇന്ത്യാ എൽ.ഐ.സി. ഏജന്റ്സ് ഫെഡറേഷൻ വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.

നഗരസഭാ ചെയർപേഴ്സൺ മുർഷിദാ കൊങ്ങായി ഉദ്ഘാടനം ചെയ്തു. എം.എൻ. പൂമംഗലം അധ്യക്ഷത വഹിച്ചു. എൻ.കെ. രമേഷ് മുഖ്യാതിഥിയായിരുന്നു. ഒ.കെ. ദിനേഷ് കുമാർ, എം. ശശീന്ദ്രൻ, കെ.വി. ബാലഗോപാലൻ, പി. രാഘവൻ, എം.എം. പവിത്രൻ, പുഷ്പജാ ഹരിദാസ്, കെ. ശ്യാമള, നോവിച്ചൻ മാത്യു എന്നിവർ സംസാരിച്ചു. ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.

ഏജൻസി പ്രവർത്തനരംഗത്ത് 50 വർഷം പൂർത്തിയാക്കിയ കെ. രാഘവൻ നമ്പ്യാരെ ആദരിച്ചു. ഭാരവാഹികൾ : പി.യു. വാസു നമ്പ്യാർ (പ്രസി.), വത്സൻ കടമ്പേരി, കെ. ശ്യാമള (വൈ. പ്രസി.), എം.എം. പവിത്രൻ (ജന. സെക്ര.), പുഷ്പജ ഹരിദാസ്, പി. ഗംഗാധരൻ (സെക്ര.), ജോസഫ് തോമസ് (ഖജാ.).