കണ്ണൂർ : സംസ്ഥാനസർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമായ അതിദരിദ്രരെ കണ്ടെത്തൽ പ്രക്രിയ ജില്ലയിൽ മുഴുവൻ തദ്ദേശഭരണസ്ഥാപനങ്ങളിലും ഡിസംബർ 31-നകം പൂർത്തിയാക്കാൻ ജില്ലാതല നിർവഹണസമിതിയോഗം തീരുമാനിച്ചു. എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളിലും ജനകീയ സമിതികളുടെ രൂപവത്‌കരണം പൂർത്തിയാക്കിയതായി ജില്ലാ നോഡൽ ഓഫീസറായ പ്രോജക്ട് ഡയറക്ടർ ടൈനി സൂസൺ ജോൺ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു.എ.ഡി.എം. കെ.കെ. ദിവാകരൻ, പ്രോജക്ട് ഡയറക്ടർ ടൈനി സൂസൺ ജോൺ, ജില്ലാ പ്ലാനിങ്‌ ഓഫീസർ കെ. പ്രകാശൻ, മറ്റ് ജില്ലാതല ഓഫീസർമാർ എന്നിവർ പങ്കെടുത്തു.