കരിവെള്ളൂർ : തെക്കെ മണക്കാട് മരുതനിലം കാർഷികൂട്ടായ്മ കോട്ടൂർ വയൽ പാടശേഖരത്തിലെ 30 ഓളം കർഷകരുടെ 10 ഏക്കർ നെൽവയലിൽ രണ്ടാം വിള നെൽക്കൃഷിയിറക്കി. നടീൽ ഉത്സവം പയ്യന്നൂരിലെ പാരമ്പര്യ കർഷകൻ കെ.രാഘവൻ ഉദ്ഘാടനം ചെയ്തു. മരുതനിലം മാനേജിങ് ട്രസ്റ്റി അഡ്വ. കെ. വിജയകുമാർ അധ്യക്ഷത വഹിച്ചു. എ.വി. ലേജു, വി.വി. നാരായണൻ, കൂത്തൂർ നാരായണൻ എന്നിവർ സംസാരിച്ചു.