പയ്യന്നൂർ : കേരള സീനിയർ സിറ്റിസൺസ് ഫോറം കാങ്കോൽ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ഥാപക പ്രസിഡന്റായിരുന്ന അഡ്വ. എം.സി.വി. ഭട്ടതിരിപ്പാടിന്റെയും യൂണിറ്റ് സ്ഥാപക വൈസ് പ്രസിഡന്റായിരുന്ന പി. കുഞ്ഞികൃഷ്ണൻ നായരുടെയും ചരമവാർഷികദിനാചരണം നടത്തി.
സംസ്ഥാന കൗൺസിൽ അംഗം പി. വിജയൻ നായർ, ജില്ലാ വൈസ് പ്രസിഡന്റ് ഡോ. ടി.വി.ജി. മാരാർ എന്നിവർ സംസാരിച്ചു. ടി. ദാമോദരൻ നായർ അധ്യക്ഷത വഹിച്ചു. ഇ.പി.ബാലകൃഷ്ണൻ, ടി.കെ. രവീന്ദ്രൻ, എം.കെ. രാജഗോപാലൻ എന്നിവർ സംസാരിച്ചു.
പയ്യന്നൂർ : പയ്യന്നൂർ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ചന്ദ്രശേഖരൻ വൈദ്യർ അനുസ്മരണം സംഘടിപ്പിച്ചു. വേദി പ്രസിഡന്റ് പ്രൊഫ. ബി. മുഹമ്മദ് അഹമ്മദ് അധ്യക്ഷത വഹിച്ചു.
കെ.വി. നാരായണൻ, പി. സുകുമാരൻ, പി. ജനാർദനൻ, വി.പി. ബാലകൃഷ്ണൻ, യു.രാജേഷ്, കെ.എസ്. പൊതുവാൾ, സെക്രട്ടറി സി. സാമുവൽ, കെ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.