ശ്രീകണ്ഠപുരം : ചിരട്ടപ്പാൽ ഇറക്കുമതി ചെയ്യാനുള്ള നീക്കം റബ്ബറിന്റെ വില കുത്തനെ ഇടിയാൻ ഇടയാക്കുമെന്നും കേന്ദ്ര സർക്കാർ ഈ തീരുമാനത്തിൽനിന്ന് പിന്മാറണമെന്നും കേരള കോൺഗ്രസ്‌ (എം) ശ്രീകണ്ഠപുരം മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി വി.വി.സേവി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആർ.കെ.ജയൻ അധ്യക്ഷത വഹിച്ചു. അലക്സാണ്ടർ ഇല്ലിക്കുന്നുംപുറം, ബെന്നി മഞ്ഞക്കഴക്കുന്നേൽ, സി.എഫ്.രാജു, റോബി ഈപ്പൻ, റെജി കാരിയാങ്കൽ, ബേബി പുന്നശ്ശേരി എന്നിവർ സംസാരിച്ചു.