കണ്ണൂർ : കാർഷികനിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ ആരംഭിച്ച സമരം എട്ടുമാസം പൂർത്തിയാവുന്ന ദിവസത്തിൽ അഖിലേന്ത്യാ കിസാൻ സഭ ജില്ലയിലെ 100 കേന്ദ്രങ്ങളിൽ ധർണ നടത്തി. കണ്ണൂരിൽ കിസാൻ സഭ സംസ്ഥാന സെക്രട്ടറി എ.പ്രദീപൻ ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി സി.പി.ഷൈജൻ അധ്യക്ഷതവഹിച്ചു. മണ്ഡലം സെക്രട്ടറി അബ്ദുൾ നിസാർ വായിപ്പറമ്പ്, പി.ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.