ഇരിട്ടി : കർണാടക ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ അതിർത്തി പങ്കിടുന്ന മേഖലയിൽ പ്രതിരോധ സംവിധാനങ്ങൾ ഒന്നുമില്ല. പേരട്ട, തൊട്ടിൽ പാലം മേഖലയിൽ നിരന്തരമായി ആനശല്യം ഉണ്ടാകുമ്പോഴും പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്താത്തതിൽ പ്രതിഷേധം ശക്തമാണ്. കർണാടക വനാതിർത്തിയിൽ അടിയന്തര പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് സണ്ണി ജോസഫ് എം.എൽ.എ.യും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യനും ആവശ്യപ്പെട്ടു. കുടുംബത്തിന് സഹായം ലഭ്യമാക്കണമെന്നും ജസ്റ്റിന്റെ ഭാര്യ ജിനിയുടെ ജീവൻ രക്ഷിക്കാൻവേണ്ട എല്ലാ ചികിത്സാ സംവിധാനങ്ങളും ഏർപ്പെടുത്താൻ നിർദേശം നൽകിയതായും ഇരുവരും പറഞ്ഞു.

കാട്ടാനയുടെ ആക്രമണമുണ്ടായ മേഖല സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു ഇവർ. പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി, വൈസ് പ്രസിഡൻറ് വിനോദ്‌കുമാർ, ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഷാജി എന്നിവരും ഒപ്പം ഉണ്ടായിരുന്നു.